തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ. തിരുവനന്തപുരം ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദാണ് വെടിയുതിർത്തത്. പ്രതി കൈരി കിരണിന് നേരെയാണ് വെടിയുതിർത്തത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ലയെന്നും പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണെന്ന് ഡിഐജി വ്യക്തമാക്കി
ഇന്ന് രാവിലെയാണ് സംഭവം.
കാപ്പ കേസിൽ നടുകടത്തിയ കൈരി കിരൺ നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇന്നലെ രാത്രി മുതൽ ആര്യങ്കോടുള്ള വീട്ടിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതോടെ രാത്രി മുതൽ ഇയാളെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നു.ഇന്ന് രാവിലെ എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കൈരി കിരണിൻ്റെ വീട് വളയുകയും കൈരി കിരണിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. അതിനിടെ വെട്ടുകത്തി എടുത്തുകൊണ്ട് പ്രതി വീടിന് പുറത്തേക്ക് വരുകയും. ഒന്നിലധികം തവണ എസ്എച്ച്ഒയെ വെട്ടാൻ ശ്രമിക്കുകയും ചെയ്തു.



