കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 59 വയസായിരുന്നു. ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് ജനനം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.



