Tuesday, December 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎൽഡിഎഫിനുണ്ടായ തിരിച്ചടിയിൽ തന്നെ മാത്രം കുറ്റപ്പെടുത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

എൽഡിഎഫിനുണ്ടായ തിരിച്ചടിയിൽ തന്നെ മാത്രം കുറ്റപ്പെടുത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയിൽ തന്നെ മാത്രം കുറ്റപ്പെടുത്തുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് മുസ്‌ലിം ലീഗിന് അടിമപ്പെടുകയാണെന്നും 24 മണിക്കൂറും വർഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോൺഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് തോൽവിയിൽ തന്നെ കുറ്റപ്പെടുത്തുന്നതിന് എതിരെ വെള്ളാപ്പള്ളി പ്രതികരിച്ചത്.

മുന്നണികൾ മത- സാമുദായിക പ്രീണനം നടത്തുന്നതിനെതിരെ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരെ താൻ മാത്രമല്ല എൻഎസ്എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവർക്ക് സ്‌കൂളും കോളജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നൽകാത്തതിനെ കുറിച്ച് പറഞ്ഞത് തെറ്റാണോ? വസ്തുതകളില്ലേ? ഇത് മറച്ചുവെച്ച് വർഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോൺഗ്രസ് അവർ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments