വൈസ് ചാന്‍സലര്‍ നിയമനത്തിലെ സര്‍ക്കാര്‍-ചാന്‍സലര്‍ സമവായം സുപ്രീംകോടതി അംഗീകരിക്കുമോ എന്ന് ഇന്നറിയാം. സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാരെ നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കിയ കാര്യം ജസ്റ്റിസ് സുധാംശു ധൂലിയ സുപ്രീംകോടതിയെ അറിയിക്കും. നിയമനത്തിന് കോടതി അംഗീകാരം നല്‍കിയാല്‍ ഇരുവരും ഉടന്‍ ചുമതല ഏല്‍ക്കും.
സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ്, ഗവര്‍ണറുടെ നിര്‍ണായകവും അസാധാരണവുമായ നീക്കം. സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചു. സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയും ഗവര്‍ണരും തമ്മില്‍ സംസാരിച്ച് സമവായത്തില്‍ എത്തുകയായിരുന്നു. ഡോ. സിസ ഗവര്‍ണരുടെ പട്ടികയിലും, ഡോ. സജി മുഖ്യമന്ത്രിയുടെ പട്ടികയിലും ഉള്‍പ്പെട്ട വ്യക്തികളാണ്. ചുരുക്കത്തില്‍ ഓരോ വി.സി സ്ഥാനം വീതം മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കിട്ടെടുത്തു എന്ന് പറയാം. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണരായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡോ. സിസ താല്‍ക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സര്‍ക്കാരിന്റെ ശത്രു പട്ടികയില്‍പെടുയൊയിരുന്നു.



