Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. തന്‍റെ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ പരാതിയിലാണ് ഉത്തരമേഖല ഐ.ജി കെ സേതുരാമന്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. നര്‍കോട്ടിക് സെല്‍ എസിപി ടി.പി ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് നിരന്തര സമരത്തിനൊടുവില്‍ അതിജീവിതയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. ഇതിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഐജിയ്ക്ക് പരാതി നല്‍കിയിരുന്നത്. ഡോ പ്രീതി തന്‍റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments