Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ​​ന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമം; നടന്നിട്ടില്ലെന്ന് പരാതിക്കാർ, വെ​ള്ള​ക്ക​ട​ലാ​സി​ൽ ഒ​പ്പി​ടാ​ൻ ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു

സ​​ന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമം; നടന്നിട്ടില്ലെന്ന് പരാതിക്കാർ, വെ​ള്ള​ക്ക​ട​ലാ​സി​ൽ ഒ​പ്പി​ടാ​ൻ ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തെ ഇ​ള​ക്കി​മ​റി​ച്ച സ​ന്ദേ​ശ്ഖാ​ലി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ വീ​ണ്ടും വ​ഴി​ത്തി​രി​വ്. ത​ങ്ങ​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നി​​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​ൽ ര​ണ്ടു​പേ​ർ രം​ഗ​ത്തു​വ​ന്നു. പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും വെ​ള്ള​പേ​പ്പ​റി​ൽ ബി.​ജെ.​പി​ക്കാ​ർ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു​​വെ​ന്നും സ്ത്രീ​ക​ൾ വെ​ളി​പ്പെ​ടു​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ലൈം​ഗി​കാ​ത്രി​ക​മം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന ബി.​ജെ.​പി നേ​താ​വി​ന്റെ ​വെ​ളി​പ്പെ​ടു​ത്ത​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു തി​രി​ച്ച​ടി.

ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ലാ​ണ് തൃ​ണ​മൂ​ല്‍ കോ​ൺ​ഗ്ര​സ് (ടി.​എം.​സി) നേ​താ​ക്ക​ള്‍ക്കെ​തി​രെ സ​ന്ദേ​ശ്ഖാ​ലി​യി​ൽ സ്ത്രീ​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​​​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി.​എം.​സി നേ​താ​വ് ഷാ​ജ​ഹാ​ൻ ശൈ​ഖി​നെ അ​റ​സ്റ്റ് ​​ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഭൂ​മി കൈ​യേ​റ്റം ആ​രോ​പി​ച്ച് സ്ത്രീ​ക​ൾ​ തെ​രു​വി​ലി​റ​ങ്ങി​യ​ത്. പി​ന്നീ​ട് ടി.​എം.​സി നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ​ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നു​വെ​ന്ന പ​രാ​തി ഉ​യ​രു​ക​യും ​പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ​ചെ​യ്തി​രു​ന്നു.

തൊ​ഴി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണം ല​ഭി​ക്കാ​ത്ത പ​രാ​തി മാ​ത്ര​മാ​യി​രു​ന്നു ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പ്രാ​ദേ​ശി​ക തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ ബ​ലാ​ത്സം​ഗം​ചെ​യ്ത​താ​യി ആ​രോ​പി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ പ​ട്ടി​ക​യി​ൽ താ​നും ഉ​ണ്ടെ​ന്ന് പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​തെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. വെ​ള്ള​പേ​പ്പ​റി​ൽ അ​വ​ർ ഒ​പ്പി​ടു​വി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​തി​ൽ പ​രാ​തി എ​ഴു​തി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

അ​തി​നി​ടെ, സ​ന്ദേ​ശ്ഖാ​ലി വി​ഷ​യ​ത്തി​ല്‍ ബി.​ജെ.​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് പ​രാ​തി ന​ൽ​കി. പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ക്കെ​തി​രെ​യാ​ണ് പ​രാ​തി. സ​ന്ദേ​ശ്ഖാ​ലി വി​ഷ​യ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന​ക്ക് പി​ന്നി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യാ​ണെ​ന്ന് ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഗം​ഗാ​ധ​ര്‍ ക​യാ​ല്‍ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പ​രാ​തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments