Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൊതു സംവാദത്തിന് നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ക്ഷണം

പൊതു സംവാദത്തിന് നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ക്ഷണം

ന്യൂഡൽഹി : പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ സ്ഥാനാർഥികൾ തമ്മിൽ യുഎസിലും മറ്റും നടത്തുന്ന രീതിയിലുള്ള പൊതു സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് ക്ഷണം. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് നേതാക്കളെ പൊതുസംവാദത്തിനു ക്ഷണിച്ചത്. 


രാജ്യത്തിന്റെ പൊതുതാൽപര്യം കണക്കിലെടുത്താണ് ക്ഷണമെന്ന് കത്തിൽ പറയുന്നു. ബിജെപിയും കോൺഗ്രസും പൊതുചടങ്ങുകളിൽ പരസ്പരം ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് അർഥവത്തായ മറുപടി പലപ്പോഴും ലഭിക്കാറില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. വ്യാജവിവരങ്ങൾ പ്രചരിക്കുന്ന ‍ഡിജിറ്റൽ കാലത്ത് ആരോഗ്യകരമായ സംവാദത്തിലൂടെ ജനങ്ങൾക്ക് അവബോധം പകർന്നുനൽകാൻ കഴിയും. 


സംവാദം നടക്കുന്ന സ്ഥലം, സമയം, മോഡറേറ്റർ എന്നിവ പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കും. മോദിക്കോ രാഹുലിനോ നേരിട്ടു പങ്കെടുക്കാനായില്ലെങ്കിൽ പ്രതിനിധിയെ അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments