Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുസ്ലിം ലീഗ് അംഗത്വമെടുത്തവരിൽ സിനിമാ നടൻമാർ ഉണ്ടെന്ന പ്രചരണം വ്യാജമെന്ന് മുസ്ലിം ലീഗ്

മുസ്ലിം ലീഗ് അംഗത്വമെടുത്തവരിൽ സിനിമാ നടൻമാർ ഉണ്ടെന്ന പ്രചരണം വ്യാജമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽ പാർട്ടി അംഗത്വ വിതരണത്തിൽ ക്രമക്കേട് നടന്നതായ വാർത്ത വ്യാജമാണെന്ന് മുസ്ലിം ലീഗ്. ഈ വാർഡിൽ അംഗത്വമെടുത്തവരിൽ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയും ഉണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വ്യാജമായി നിർമ്മിച്ച സ്ക്രീൻ ഷോട്ട് ആധാരാമാക്കിയാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എം.എ സലാം അറിയിച്ചു. പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അംഗങ്ങളാകാൻ താൽപര്യപ്പെടുന്നവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച ശേഷമാണ് ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നത്. ഓരോ വാർഡ് കമ്മിറ്റി കോർഡിനേറ്റർക്കും പ്രത്യേക പാസ്വേർഡ് നൽകിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. അംഗങ്ങളുടെ ഫോൺ നമ്പറും ആധാർ നമ്പറുമെല്ലാം അപ്ലോഡ് ചെയ്താൽ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തിൽ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്ക്രീൻഷോട്ടുമായാണ് വ്യാജ വാർത്തയെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

24,33,295 പേരാണ് ഇത്തവണ മുസ്ലിംലീഗിൽ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തത്. 23,3295 അംഗങ്ങളുടെ വർദ്ധനവ് ഉണ്ടായി. അംഗത്വമെടുത്ത 61 ശതമാനം അംഗങ്ങളും 35 വയസ്സിൽ താഴെയുള്ളവരാണ്. രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രീയായമായും സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയും അംഗത്വ കാമ്പയിൻ നടന്നത്. മുസ്ലിംലീഗിന്റെ രാഷ്ട്രീയത്തെ നെഞ്ചോടു ചേർക്കാൻ ലക്ഷങ്ങൾ അണിനിരന്നതിൽ വിറളിപൂണ്ടവരാണ് വ്യാജ വാർത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും ലീഗിന്റെ പത്ര പ്രസ്താവനയിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments