Saturday, September 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൗദി അറേബ്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വി. മുരളീധര​ന്റെ സന്ദർശനം മാറ്റിവെച്ചു

സൗദി അറേബ്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വി. മുരളീധര​ന്റെ സന്ദർശനം മാറ്റിവെച്ചു

റിയാദ്​: സൗദി അറേബ്യയിൽ ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെൻററികാര്യ മന്ത്രിയുമായ വി. മുരളീധര​​െൻറ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക പര്യടനത്തിന്​ ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയായിരിക്കെയാണ്​ അപ്രതീക്ഷിതമായ റദ്ദാക്കൽ വിവരമെത്തിയത്​.

കാരണം എന്താണെന്നും പുതുക്കിയ സന്ദർശന തീയതി എന്നാണെന്നും വ്യക്തമാക്കിയിട്ടില്ല. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്​ചകളും മറ്റ്​ ഔദ്യോഗിക പരിപാടികളും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്. മുമ്പും ഇതേപോലെ അവസാന നിമിഷം​ സന്ദർശനം റദ്ദാക്കിയിരുന്നു​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments