Wednesday, July 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുന്‍ അധ്യാപകന്‍

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുന്‍ അധ്യാപകന്‍

കോട്ടയം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുന്‍ അധ്യാപകന്‍. രാജി വച്ച അധ്യാപകന്‍ നന്ദകുമാറിന്റേത് എന്ന പേരിലാണ് ശബ്ദശന്ദേശം പ്രചരിക്കുന്നത്. താന്‍ പഴയ എസ്എഫ്‌ഐ നേതാവാണ്. ഉന്നത ബന്ധങ്ങള്‍ ഉണ്ട്, തന്നോട് കളിക്കാന്‍ നില്‍ക്കരുത്. എംഎ ബേബിക്ക് ജയ് വിളിച്ച ആളാണ് താനെന്നും നന്ദകുമാര്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ശ്രീദേവിന് അയച്ച ശബ്ദരേഖയാണ് പ്രചരിക്കുന്നത്.

അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താത്ക്കാലിക ഡയറക്ടറായി ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാമിനെ നിയമിച്ചു. താത്ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന,ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് താല്ക്കാലിക ചുമതല നല്‍കി ഉത്തരവിട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments