Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിൽ ഡിസൈൻ പോളിസി കൊണ്ടുവരും,ടാർ ചെയ്ത റോഡുകൾ കുത്തിപ്പൊളിക്കേണ്ട അവസ്ഥ ഇനി ഉണ്ടാവില്ല: മുഹമ്മദ് റിയാസ്

കേരളത്തിൽ ഡിസൈൻ പോളിസി കൊണ്ടുവരും,ടാർ ചെയ്ത റോഡുകൾ കുത്തിപ്പൊളിക്കേണ്ട അവസ്ഥ ഇനി ഉണ്ടാവില്ല: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിൽ ഡിസൈൻ പോളിസി കൊണ്ടുവരുമെന്നും ടാർ ചെയ്ത റോഡുകൾ കുത്തിപ്പൊളിക്കേണ്ട അവസ്ഥ ഇനി ഉണ്ടാവില്ലെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.സംസ്ഥാനത്ത് നടപ്പിലാക്കിയ, നടപ്പിലാക്കുന്ന ടൂറിസം പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

‘കുടിവെള്ളം ജനങ്ങളുടെ പ്രധാന ആവശ്യമാണ്. ഇതിനുവേണ്ടി, ടാർ ചെയ്ത റോഡുകൾ കുത്തിപ്പൊളിക്കുകയാണ് നിലവിൽ. ഇതിന് ഒരു അവസാനം ഉണ്ടാവണം. സംസ്ഥാനത്ത് ഡിസൈൻ പോളിസി വരുന്നതോടു കൂടി പുതിയ റോഡുകളിൽ ഇത്തരത്തിൽ കുത്തിപ്പൊളിക്കലിന് പരിഹാരം കാണാൻ സാധിക്കും’ മന്ത്രി പറഞ്ഞു.

കോവിഡിന് ശേഷം ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സംസ്ഥാനത്തെ ടൂറിസത്തിന്റെ ഭാവി കാര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. 2024 ഓട് കൂടി സംസ്ഥാനത്ത് ഡിസൈൻ പോളിസി നടപ്പിലാക്കുമെന്നും അദ്ദേഹം ചർച്ചയിൽവെച്ച് പറഞ്ഞു.

2021ൽ സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ ടൂറിസം വെന്റിലേറ്ററിലാണ് എന്ന് പറയാവുന്ന അവസ്ഥയിലായിരുന്നു. എന്നാൽ അന്താളിച്ച് പ്രയാസപ്പെട്ട് നിലവിളിച്ച് കരയുകയായിരുന്നില്ല. കോവിഡ് രൂക്ഷത കുറയുന്ന സാഹചര്യത്തിൽ എന്ത് ചെയ്യാനാകും എന്ന് ആലോചിക്കുകയായിരുന്നു ഈ സർക്കാർ ചെയ്തത്. അതിൽ പ്രധാനമായിരുന്നു അഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുക എന്നത്. വയനാടിനെയും ഇടുക്കിയെയും കാസർകോടിനെയും ഫോക്കസ് ചെയ്തു. കേരളത്തിൽ 2022ൽ അഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ഒന്നരക്കോടി പേരുടെ വർധനവുണ്ടായി. ഇത് സർവകാല റെക്കോഡ് ആയിരുന്നു. 2023ൽ ഇത് മറികടക്കുമെന്നും മന്ത്രി പറഞ്ഞു.

‘എടുത്ത് പറയേണ്ട കാര്യം കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ്. സഞ്ചാരികളെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ആതിഥേയ മര്യാദ, മതനിരപേക്ഷ മനസ്, കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷം, പ്രകൃതിരമണീയമായ സ്ഥലങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾ, സാംസ്കാരിക പ്രത്യേകതകൾ ഇതൊക്കെ കോർത്തിണക്കുമ്പോൾ കേരളത്തിന് കേരളത്തിന്റേതായ പ്രത്യേകതകൾ ഉണ്ട്. ഇതൊക്കെ ഉപയോഗപ്പെടുത്തണം’ മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments