വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബം അവൾക്ക് പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി. ചടങ്ങ് കഴിയുന്നതുവരെ ചേച്ചിയുടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ സുഭാഷ്‌നഗർ ഏരിയയിലെ ഭാവ്‌നഗറിലെ വിവാഹ ചടങ്ങുകൾക്കിടയിലാണ് സംഭവം.
ചടങ്ങുകൾ നടത്തുന്നതിനിടെ യുവതിക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ്, അവളുടെ സഹോദരിയെ വരന് വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. ചടങ്ങ് കഴിയുന്നതുവരെ വധുവിെൻറ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പറയുന്നു.