Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കും: കെകെ രമ

വധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കും: കെകെ രമ

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെകെ രമ. ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ട്. വധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും കെകെ രമ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.

നല്ല വിധിയാണ്. വിധി സ്വാഗതം ചെയ്യുന്നു. കേസിൽ അപ്പീൽ പോകും. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർ തീരുമാനമുണ്ടാവും. സുപ്രിം കോടതിയിലേക്ക് പോകും. നിയമ പോരാട്ടം തുടരുമെന്നും രമ പറഞ്ഞു.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയില്ല. ശിക്ഷ കൂട്ടണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്. 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹർജികളിലാണ് ഹൈകോടതി വിധി.

കെ കെ കൃഷ്ണനന് ജീവപര്യന്തം, ജ്യോതി ബാബുവിന് ജീവപര്യന്തം, ഒന്നാം പ്രതി എം.സി. അനൂപിന് ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങ്ങളാണ് പ്രതികൾ ബോധിപ്പിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments