Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഉത്തർപ്രദേശ് സർക്കാരിന് എഴുതി നല്‍കി

മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഉത്തർപ്രദേശ് സർക്കാരിന് എഴുതി നല്‍കി

മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഉത്തർപ്രദേശ് സർക്കാരിന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്‍കി. മുസഫര്‍നഗര്‍ സ്വദേശിയായ കര്‍ഷകന്‍ നാഥു സിങ്ങാണ് സ്വത്തുകള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കൈമാറാന്‍ ഒരുങ്ങിയത്. മകനും മരുകളും തന്നെ പരിചരിക്കുന്നില്ലെന്ന് നാഥു സിങ് പറയുന്നു.

നാഥു സിംഗ് തന്റെ മൃതദേഹം മെഡിക്കൽ കോളജിന് ദാനം ചെയ്യുകയും മകനെയും നാല് പെൺമക്കളെയും തന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു. നിലവില്‍ വൃദ്ധസദനത്തിലാണ് ഇദ്ദേഹം കഴിയുന്നത്.

തന്‍റെ ഭൂമിയില്‍ മരണാനന്തരം സ്കൂളോ, ആശുപത്രിയോ പണിയണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മരണാനന്തരച്ചടങ്ങില്‍ മക്കള്‍ പങ്കെടുക്കരുതെന്ന് നാഥു സിങ് അറിയിച്ചതായി വൃദ്ധസദനത്തിന്‍റെ ചുമതലയുള്ള രേഖ സിങ് അറിയിച്ചു. മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ അറിയിച്ചു.മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments