Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസിന്റെ 16 സ്ഥാനാർഥികളെ നാളെ രാവിലെ പ്രഖ്യാപിക്കും; ‘വലിയ സർപ്രൈസ്’ ഉണ്ടാകുമെന്ന് സുധാകരൻ

കോൺഗ്രസിന്റെ 16 സ്ഥാനാർഥികളെ നാളെ രാവിലെ പ്രഖ്യാപിക്കും; ‘വലിയ സർപ്രൈസ്’ ഉണ്ടാകുമെന്ന് സുധാകരൻ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.  സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. 

സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ ചേർ‌ന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ ജനവിധി തേടുമെന്നാണ് സൂചന. അതേസമയം അമേഠിയിൽ നിന്ന് രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശശി തരൂർ തിരുവനന്തപുരത്തുനിന്നും കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കും. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുത്തത്. ഗുജറാത്തിലാണ് ഇപ്പോൾ അദ്ദേഹം. 

കേരളം, തെലങ്കാന, കർണാടക, ഛത്തിസ്​ഗ‍ഡ്, ഡൽഹി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സീറ്റുകൾ സംബന്ധിച്ചാണ് ചർച്ച നടന്നത്. മുൻധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കോൺഗ്രസിന്റെ  പ്രകടന പത്രികയുടെ കരട് ഖർഗെയ്ക്ക് കൈമാറി. ഇതിൽ സിഇസി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments