Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുപിഎ സർക്കാർ ഐഎസ്ആർഓക്ക് ഫണ്ട് നൽകിയിരുന്നില്ലെന്ന ആരോപണമുമായി മുൻ ഐഎസ്ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണൻ

യുപിഎ സർക്കാർ ഐഎസ്ആർഓക്ക് ഫണ്ട് നൽകിയിരുന്നില്ലെന്ന ആരോപണമുമായി മുൻ ഐഎസ്ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണൻ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വം നൽ‌കിയ യുപിഎ സർക്കാർ ഐഎസ്ആർഓക്ക് ഫണ്ട് നൽകിയിരുന്നില്ലെന്ന ആരോപണമുമായി മുൻ ഐഎസ്ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണൻ. ചാന്ദ്ര ദൗത്യത്തിനായി ഒരു ഫണ്ടും മുൻ സർക്കാർ മാറ്റി വെച്ചിരുന്നില്ലെന്നും ദി ന്യൂ ഇന്ത്യന് നൽകിയ ഇന്റർവ്യൂവിൽ നമ്പി നാരായണൻ പറഞ്ഞു. ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി പോയിൻറ്’ എന്ന് പേര് നൽകിയതിൽ നടക്കുന്ന വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

പ്രധാനമന്ത്രിയെ ഇഷ്ടപ്പെടാത്തവരുണ്ടാകാം, അത് അവരുടെ മാത്രം പ്രശ്നമാണ്. പ്രധാനമന്ത്രിക്കല്ലാതെ മറ്റാർക്കാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ കഴിയുക. മുൻ സർക്കാർ ദൗത്യത്തിനായി ഒന്നും നൽകിയിരുന്നില്ല. അവർക്ക് ഐഎസ്ആർഓയിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നും നമ്പി നാരായണൻ പറഞ്ഞു. നെഹ്റു ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാർ ബഹിരാകാശ രംഗത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് കോൺഗ്രസും 2014 ശേഷം മോദി സർ‌ക്കാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ബിജെപിയും തമ്മിൽ തർക്കം നടക്കുന്ന സമയത്താണ് നമ്പി നാരായണന്റെ പ്രതികരണം.

ജവഹർലാൽ നെഹ്രു ശാസ്ത്രീയ സമീപനം പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയായിരുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നെഹ്റുവിന്റെ സംഭാവനകൾ ദഹിക്കാത്തവർ അദ്ദേഹം ടാറ്റാ ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പ്രസം ഗം കേൾക്കണം. പ്രസം ഗിക്കുക മാത്രമല്ല ഐഎസ്ആർഒക്ക് വേണ്ടി മികച്ച തീരുമാനങ്ങൾ എടുത്ത ആളാണെന്നും ജയറാം രമേശ് എക്സിൽ കുറിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments