Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമദ്യപിച്ചെത്തിയ പൈലറ്റിന് പത്ത് മാസം തടവ്

മദ്യപിച്ചെത്തിയ പൈലറ്റിന് പത്ത് മാസം തടവ്

ലണ്ടന്‍: മദ്യപിച്ച് വിമാനം പറത്താന്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് പത്ത് മാസം തടവ്. സ്‌കോട്ട്‌ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനെയാണ്(63) കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തിയിരുന്നു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments