Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാർട്ടിയുമായി പ്രശ്നങ്ങളുണ്ട്, എങ്കിലും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്ന് എസ്. രാജേന്ദ്രൻ

പാർട്ടിയുമായി പ്രശ്നങ്ങളുണ്ട്, എങ്കിലും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്ന് എസ്. രാജേന്ദ്രൻ

കൊച്ചി : സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി അദ്ദേഹം ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ, താൻ സിപിഎമ്മിൽ തന്നെ തുടരുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽനിന്ന് ഇന്നലെ രാത്രി 11.30ന് തിരിച്ചെത്തിയ അദ്ദേഹം നെടുമ്പാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പാർട്ടിയുമായി പ്രശ്നങ്ങളുണ്ട്. എങ്കിലും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. പ്രശ്നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്യും. അതുവരെ സജീവമായി പ്രവർത്തിക്കില്ല. ബിജെപി നേതാക്കൾ ക്ഷണിച്ചിരുന്നു. താൽപര്യമില്ലെന്ന് അറിയിച്ചതായും രാജേന്ദ്രൻ പറഞ്ഞു.


മൂന്നാറിൽ സിപിഎം സമ്മേളനത്തിൽ പങ്കെടുത്തതിന്റെ തൊട്ടടുത്ത ദിവസം വേദിയിൽ അപമാനം നേരിട്ടതിനാലാണ് രാജേന്ദ്രന്റെ മനംമാറ്റമെന്നാണു വിവരം. 2 വർഷമായി സിപിഎം പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു രാജേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments