Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുന്നുവെന്നു നേതൃത്വം

കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുന്നുവെന്നു നേതൃത്വം

ന്യൂഡൽഹി∙ കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുന്നുവെന്നു നേതൃത്വം. കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണു നടക്കുന്നതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്‍റെ ചെലവില്‍ ബിജെപി പരസ്യമേഖല കയ്യടക്കി. കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

‘‘ഇന്നു പറയുന്നതു വളരെ ഗുരുതരമായ വിഷയമാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ മാത്രമല്ല ഇതു ബാധിക്കുന്നത്, ജനാധിപത്യത്തെക്കൂടിയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘടിതമായ ശ്രമം നടത്തുന്നു. ജനങ്ങളിൽനിന്നു സ്വീകരിച്ച പണം മരവിപ്പിച്ചു. ഞങ്ങളുടെ അക്കൗണ്ടുകളിൽനിന്നുള്ള പണം നിർബന്ധമായി എടുത്തുമാറ്റി. ഇത് ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഇവ കാര്യമായി ബാധിക്കാതിരിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. ഒരു വശത്ത് ഇലക്ടറൽ ബോണ്ടിന്റെ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് വലിയ പ്രയോജനം ലഭിച്ചത് ബിജെപിക്കാണ്. മറുവശത്ത് പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയുടെ സാമ്പത്തികം തകർക്കാൻ ശ്രമം നടക്കുന്നു. ഇതു കീഴ്നടപ്പില്ലാത്തതും ജനാധിപത്യവിരുദ്ധവുമാണ്’’ – അവർ വ്യക്തമാക്കി.

അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചുനിർത്താൻ ബാങ്കുകൾക്ക് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. ആദായനികുതിവകുപ്പ് അപ്പല്ലേറ്റ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് 65 കോടിയോളം രൂപ ഈടാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, 2018-19 കാലയളവിലെ നികുതിയായി 210 കോടി രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആദായനികുത വകുപ്പിന്റെ നടപടികൾ യാദൃശ്ചികമല്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് മോദി സർക്കാർ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. ഇത് ഉത്തർപ്രദേശിലെ പല പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതുപോലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി തകർക്കുന്ന നടപടികളാണ് കേന്ദ്രം നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments