Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ബിജെപിക്ക് പ്രവേശനമില്ല', കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്‌ഐ

‘ബിജെപിക്ക് പ്രവേശനമില്ല’, കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്‌ഐ

കൊല്ലം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. നടൻ കൂടിയായ കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘഷത്തിന് ഇടയാക്കിയത്.

കോളജ് ഡേയുമായി അനുബന്ധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരിച്ചതിന്റെ സാമ്പത്തിക വിഷയത്തെ ചൊല്ലി കോളജിൽ നേരത്തെ പ്രശ്നമുണ്ടായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമാധാനം നടത്താൻ കഴിയില്ല എന്ന് എസ്എഫ്ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി–എസ്എഫ്ഐ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. മുതിർന്ന നേതാക്കളും അധ്യാപകരും ചേർന്ന് രംഗം ശാന്തമാക്കി. തുടർന്ന് ജി. കൃഷ്ണകുമാർ വിദ്യാർഥികളെ അതിസംബോധന ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments