Thursday, May 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റ്; നാല് പേർ മരിച്ചു, 100 ഓളം പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റ്; നാല് പേർ മരിച്ചു, 100 ഓളം പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റിൽ നാല് പേർ മരിച്ചു. ആഞ്ഞടിക്കുന്ന കാറ്റിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. ജയ്പാൽഗുരിയിൽ ചുഴലിക്കാറ്റ് ശക്തമായിരിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീണു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പരിക്കേറ്റവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ബാധിക്കപ്പെട്ട സ്ഥലത്തേക്ക് മുഖ്യമന്ത്രി മമതാ ബാനർജി പുറപ്പെട്ടു. ചുഴലിക്കാറ്റിലുണ്ടായ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കൂടുതൽ രക്ഷാപ്രവർത്തകരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം മണിപ്പൂരിലും അസമിലും കനത്ത മഴ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments