Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.


കോഴിക്കോട് ലോ​കോ​ള​ജി​ൽ പ​ഠി​ക്കു​േ​മ്പാ​ൾ കെ.​എ​സ്.​യു​വി​ലൂ​ടെ​യാ​ണ്​ രാ​ഷ്​​ട്രീ​യ ജീ​വി​തം തു​ട​ങ്ങിയ​ത്. കെ.​എ​സ്.​യു ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റ്, സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 14 വ​ർ​ഷ​ത്തോ​ളം കോ​ഴി​ക്കോ​ട്​ വി​വി​ധ കോ​ട​തി​ക​ളി​ൽ അ​ഭി​ഭാ​ഷ​ക ജീ​വി​ത​വും ന​യി​ച്ചു.

1982ലാ​ണ്​ ആ​ദ്യമായി നിയമസഭയിലേക്ക് മ​ത്സ​രിച്ചത്. അ​ന്ന് നാദാപുരത്തു നിന്ന്​ 2000ൽ ​പ​രം വോ​ട്ടു​ക​ൾ​ക്ക്​ തോ​റ്റു. പി​ന്നീ​ട്​ 1987ലും 1991​ലും കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന്​ മ​ത്സ​രി​ച്ച്​ ജ​യി​ച്ചു. 1991ൽ ​കെ. ക​രു​ണാ​ക​ര​ൻ -എ.​െ​ക. ആ​ൻ​റ​ണി മ​ന്ത്രി​സ​ഭ​യി​ൽ ഫി​ഷ​റീ​സ്​ ആ​ൻ​ഡ്​​ റൂ​റ​ൽ ഡെ​വ​ല​പ്പ്​​മെൻറ്​ മ​ന്ത്രി​യാ​യി.


1999ൽ ​പാ​ല​ക്കാ​ടു​​നി​ന്ന്​​ ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ച്​ സി.​പി.​എ​മ്മി​‍െൻറ എ​ൻ.​എ​ൻ. കൃ​ഷ്​​ണ​ദാ​സി​നോ​ട്​ 30,000 വോ​ട്ടു​ക​ൾ​ക്ക്​ തോ​റ്റു. 2004ൽ ​വ​ട​ക​ര​യി​ൽ​നി​ന്ന്​ മ​ത്സ​രി​ച്ചെ​ങ്കി​ലും 1,30,000 വോ​ട്ടു​ക​ൾ​ക്ക്​ സി.​പി.​എ​മ്മി​‍െൻറ സ​തീ​ദേ​വി​യോ​ട്​ തോ​റ്റു. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013ൽ ​കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റും കോ​ർ​പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments