റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ ഇന്ദ്രാവതി നാഷനല്‍ പാര്‍ക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇന്നത്തെ സംഭവം