Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നു, പ്രസ്‍താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ മാപ്പു പറയണം :ശശി തരൂരിന്...

തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നു, പ്രസ്‍താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ മാപ്പു പറയണം :ശശി തരൂരിന് വക്കീൽ നോട്ടിസ് അയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ശശി തരൂരിന് വക്കീൽ നോട്ടിസ് അയച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ ശശി തരൂർ അസത്യ പ്രചാരണം നടത്തുന്നുവെന്നും പ്രസ്‍താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ മാപ്പു പറയണമെന്നുമാണ് വക്കീൽ നോട്ടിസിലെ ആവശ്യം.

കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ശശി തരൂർ, രാജീവ് ചന്ദ്രശേഖറിന് എതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതായി നോട്ടിസിൽ പറയുന്നു. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തെന്നും ക്രിസ്ത്യൻ വിഭാഗത്തിന് ഇടയിൽ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞതായി നോട്ടിസിലുണ്ട്.

ശശി തരൂ‍ർ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്നും തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നും നോട്ടിസിൽ പറയുന്നു. നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ തരൂർ മാപ്പ് പറയണമെന്നാണ് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments