Tuesday, June 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാകിസ്താന് സൈനിക പിന്തുണ:ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി

പാകിസ്താന് സൈനിക പിന്തുണ:ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി

ന്യൂഡൽഹി: പാകിസ്താന് സൈനിക പിന്തുണ നൽകിയതിനെ തുടർന്ന് ഇന്ത്യയിലെ നിരവധി പ്രമുഖ സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം തുർക്കി പ്രതിരോധ സ്ഥാപനങ്ങൾ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ സിവിലിയൻ, സൈനിക മേഖലകളിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി.

തുർക്കിയിലെ ഇനോനു സർവകലാശാലയുമായി ഒപ്പുവച്ച ധാരണാപത്രം (എംഒയു) ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) റദ്ദാക്കി. ‘രാഷ്ട്രത്തിനും സായുധ സേനക്കുമൊപ്പം നിലകൊള്ളുന്നതിനാലും ദേശീയ സുരക്ഷാ കാരണങ്ങളാലും ജെഎൻയു തുർക്കിയുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവെക്കുന്നു.’ വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com