Tuesday, June 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദില്ലിയിൽ വൻ ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം

ദില്ലിയിൽ വൻ ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം

ദില്ലി: ദില്ലിയിൽ വൻ ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ആക്രമണത്തിന് വിവരങ്ങൾ ശേഖരിച്ച രണ്ട് ഐഎസ്‌ഐ ഏജന്റുമാർ പിടിയിലായി. പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് മാസം നീണ്ടുനിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് രണ്ട് ഐഎസ്‌ഐ ഏജന്റുമാരെ രഹസ്യന്വേഷണ വിഭാഗം പിടികൂടിയത്. നേപ്പാളി വംശജനായ ഐഎസ്‌ഐ ഏജന്റ് അൻസറുൽ മിയ അൻസാരി, ഇയാൾക്ക് സഹായങ്ങൾ ചെയ്തു കൊടുത്ത റാഞ്ചി സ്വദേശി അഖ് ലഖ് ഹസ്സൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരായി ദില്ലി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. മൂന്ന് മാസമായി നടക്കുന്ന ഓപ്പറേഷന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകൾ ശേഖരിക്കുന്നതിന് പാകിസ്ഥാൻ ചാരനെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ഏജൻസികൾക്ക് കിട്ടി. ഇതേതുടർന്നാണ് ജനുവരിയിൽ അന്വേഷണം തുടങ്ങുന്നത്. അറസ്റ്റിലായ നേപ്പാൾ സ്വദേശിയുടെ കയ്യിൽ നിന്നും ദില്ലിയിലെ സൈനിക ക്യാമ്പുകളുടെയുൾപ്പെടെ രഹസ്യ വിവരങ്ങൾ അടങ്ങുന്ന രേഖകളും കണ്ടെടുത്തു. രേഖകളുമായി പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസാരി പിടിയിലാകുന്നത്. അൻസാരിയെ ചോദ്യം ചെയ്തതിലൂടെയാണ് റാഞ്ചി സ്വദേശിയായ അഖ് ലഖിന്റെ പങ്ക് പുറത്തുവരുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com