Tuesday, May 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതലസ്ഥാനത്ത് ആവേശം പകർന്ന് ഡി.കെ.ശിവകുമാർ; രാജീവ് ചന്ദ്രശേഖറിന് പരിഹാസം

തലസ്ഥാനത്ത് ആവേശം പകർന്ന് ഡി.കെ.ശിവകുമാർ; രാജീവ് ചന്ദ്രശേഖറിന് പരിഹാസം

തലസ്ഥാനത്ത് ശശി തരൂരിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. സമയക്കുറവ് മൂലം റോഡ് ഷോയിൽ മുഴുവൻസമയവും പങ്കെടുക്കാനായില്ലെങ്കിലും എതിർസ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി പരിഹസിച്ചാണ് ശിവകുമാർ മടങ്ങിയത്.  

ടോപ്പ്ഗിയറിലോടുന്ന പ്രചാരണത്തിന് കൊഴുപ്പേകുന്നത് താരനേതാക്കളാണ്. തലസ്ഥാനത്ത് ഡി.കെ. എത്തിയപ്പോൾ വൈകിയെങ്കിലും ആവേശം ഒട്ടും കുറഞ്ഞില്ല. തരൂരിന്റെ ഫാൻ ആണെന്ന് പറഞ്ഞ് തുടങ്ങിയ ഡി.കെ,  എതിർസ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിനെ കണക്കറ്റ് പരിഹസിച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സ്വത്തുക്കൾ മറച്ചുവച്ചതിനെ പരോക്ഷമായി വിമർശിച്ച ഡി.കെ, ഐ.ടി മന്ത്രിയായി രാജീവ് കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്തോയെന്ന് ചോദിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments