അമൃത്‌സര്‍: സോഷ്യല്‍ മീഡിയാ താരം കമല്‍ കൗറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ബട്ടിന്‍ഡയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ബട്ടിന്‍ഡയിലെ ആദേശ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റെവിടെ നിന്നെങ്കിലും കൊലപാതകം നടത്തി കാറില്‍ മൃതദേഹം കൊണ്ടിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 3.83 ലക്ഷം ഫോളോവേഴ്‌സുള്ള താരമാണ് കമല്‍ കൗര്‍.