ബ്രസീലിയ: ബ്രസീലിൽ ഹോട്ട് എയർ ബലൂൺ തകർന്നുവീണ് 8 പേർക്ക് ദാരുണാന്ത്യം. 13 പേർക്ക് പരിക്കേറ്റു. പ്രാദേശിയ സമയം, ശനിയാഴ്ച രാവിലെ പ്രയ ഗ്രാൻഡെ നഗരത്തിലായിരുന്നു സംഭവം. ബലൂണിന്റെ ബാസ്‌കറ്റിൽ തീ പടർന്നതാണ് അപകടത്തിലേക്ക് നയിച്ചത്. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ ഒരു ആരോഗ്യ കേന്ദ്രത്തിന് സമീപത്തേക്ക് ബലൂൺ താഴ്ത്തി. തുടർന്ന് യാത്രികരിൽ ചിലർ താഴേക്ക് ചാടി രക്ഷപ്പെട്ടു. ചിലർക്ക് ചാടാൻ കഴിയാതെ വന്നതോടെ ബലൂൺ പെട്ടെന്ന് ഉയർന്നു പൊങ്ങുകയും നിയന്ത്രണംതെറ്റി നിലംപതിക്കുകയുമായിരുന്നു.