Tuesday, April 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫലസ്തീൻ ബാനറുകൾ കീറിയ സംഭവം: വിദേശ ജൂതവനിതക്കെതിരെ കേസെടുത്തു

ഫലസ്തീൻ ബാനറുകൾ കീറിയ സംഭവം: വിദേശ ജൂതവനിതക്കെതിരെ കേസെടുത്തു

ഫോ​ർ​ട്ട്കൊ​ച്ചി: ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ എ​സ്.​ഐ.​ഒ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും വി​ദേ​ശ ജൂ​ത​വ​നി​ത ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഏ​റെ വൈ​കി കേ​സെ​ടു​ത്ത്​ പൊ​ലീ​സ്. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന കു​റ്റം​വ​രു​ന്ന ഐ.​പി.​സി 153 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഓ​സ്ട്രി​യ​ൻ സ്വ​ദേ​ശി​നി​യും ജൂ​ത​വം​ശ​ജ​യു​മാ​യ ഷി​ലാ​ൻ​സി​യാ​ണ്​ തി​ങ്ക​ളാ​ഴ്ച രാ​ത്രി ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ന​ശി​പ്പി​ച്ച​ത്. ര​ണ്ടി​ട​ത്താ​യാ​ണ്​ ഇ​ത്​ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം മ​റ്റൊ​രു വി​ദേ​ശ വ​നി​ത കൂ​ടി​യു​ണ്ടാ​യി​രു​ന്നു.

ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രി​ൽ ചി​ല​ർ ഇ​ത് ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും ഷി​ലാ​ൻ​സി ത​ട്ടി​ക്ക​യ​റി​യ​താ​യി പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ, ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച എ​സ്.​ഐ.​ഒ കൊ​ച്ചി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എ​സ്. മു​ഹ​മ്മ​ദ് അ​സീം ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സി​ൽ പ​രാ​തി​യും വി​ഡി​യോ തെ​ളി​വു​ക​ളും ന​ൽ​കി​യെ​ങ്കി​ലും ആ​ദ്യം കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. യു​വ​തി മ​ദ്യ​ല​ഹ​രി​യി​ൽ ചെ​യ്ത​താ​ണെ​ന്നും പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പൊ​ലീ​സി​ന്‍റെ ആ​വ​ശ്യം. പ​രാ​തി​ക്കാ​ർ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് പ​രാ​തി സ്വീ​ക​രി​ച്ച​ത്.

വി​ദേ​ശ വ​നി​ത​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ലം എ​സ്.​ഐ.​ഒ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​പ്പി​ച്ചി​രു​ന്നു. കേ​സെ​ടു​ക്കാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ ഒ​ടു​വി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഒ​രു​മ​ണി​യോ​ടെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നെ​തി​രെ രാ​ത്രി പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. വി​ദേ​ശ വ​നി​ത പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​ട്ടും എ​ഫ്.​ഐ.​ആ​റി​ൽ പ്ര​തി​യെ സം​ബ​ന്ധി​ച്ച കോ​ള​ത്തി​ൽ അ​ജ്ഞാ​ത​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ക​സ്റ്റ​ഡി​യി​ലു​ള്ള വി​ദേ​ശ വ​നി​ത​യെ പി​ന്നീ​ട് ഹോം​സ്റ്റേ​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ർ പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ പൗ​ര​യാ​യ​തി​നാ​ൽ അ​വ​രു​ടെ എം​ബ​സി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments