Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവീട്ടില്‍ വോട്ട്; പ​ത്ത​നം​തി​ട്ടയിൽ ആദ്യദിവസം വോട്ട് ചെയ്തത് 2575 പേര്‍

വീട്ടില്‍ വോട്ട്; പ​ത്ത​നം​തി​ട്ടയിൽ ആദ്യദിവസം വോട്ട് ചെയ്തത് 2575 പേര്‍

പ​ത്ത​നം​തി​ട്ട: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​ലൂ​ടെ ആ​ദ്യ​ദി​വ​സം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2575 പേ​ര്‍. 85 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ര്‍ക്കും ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​ര്‍ക്കു​മാ​ണ് വീ​ട്ടി​ല്‍ത​ന്നെ വോ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. 85 വ​യ​സ്സ്​ പി​ന്നി​ട്ട 2131 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 444 പേ​രു​മാ​ണ് സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത്. ജി​ല്ല​യി​ല്‍ ആ​കെ 12,367 അ​ര്‍ഹ​രാ​യ വോ​ട്ട​ര്‍മാ​രാ​ണ് ഉ​ള്ള​ത്.

12 ഡി ​പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍കി​യ അ​ര്‍ഹ​രാ​യ വോ​ട്ട​ര്‍മാ​രു​ടെ വീ​ടു​ക​ളി​ല്‍ സ്പെ​ഷ​ല്‍ പോ​ളി​ങ് ടീ​മു​ക​ള്‍ എ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്. ഒ​രു പോ​ളി​ങ് ഓ​ഫി​സ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്സ​ര്‍വ​ര്‍, പോ​ളി​ങ് അ​സി​സ്റ്റ​ന്റ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, വി​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. വീ​ട്ടി​ല്‍ വോ​ട്ട് പ്ര​ക്രി​യ വി​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി​ക​ളു​ടെ ഏ​ജ​ന്റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്.

സീ​ല്‍ചെ​യ്ത പെ​ട്ടി​യി​ലാ​ണ് ബാ​ല​റ്റ് പേ​പ്പ​ര്‍ സൂ​ക്ഷി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് വോ​ട്ടി​ങ്. ബാ​ല​റ്റ് പേ​പ്പ​റ​ട​ങ്ങി​യ സീ​ല്‍ ചെ​യ്ത പെ​ട്ടി​ക​ള്‍ അ​ത​ത് ദി​വ​സം ത​ന്നെ പൊ​ലീ​സ് സു​ര​ക്ഷ​യി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​സി​സ്റ്റ​ന്റ് റി​ട്ടേ​ര്‍ണി​ങ്​ ഓ​ഫി​സ​ര്‍മാ​രു​ടെ സ്‌​ട്രോ​ങ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ക്കും. തു​ട​ര്‍ന്ന് വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പ്​ ഇ​വ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റും. ഈ ​വി​ഭാ​ഗ​ത്തി​ലെ വോ​ട്ടി​ങ്ങി​ന്​ നി​യോ​ഗി​ച്ച പ്ര​ത്യേ​ക പോ​ളി​ങ്​ സം​ഘ​ങ്ങ​ളു​ടെ ഭ​വ​ന​സ​ന്ദ​ര്‍ശ​നം വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments