Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎല്ലാം വളരെ വേഗത്തില്‍! ഫിഫ ലോകകപ്പിനൊരുങ്ങി സൗദി; ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

എല്ലാം വളരെ വേഗത്തില്‍! ഫിഫ ലോകകപ്പിനൊരുങ്ങി സൗദി; ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

റിയാദ്: 2034ലെ ലോകകപ്പ് ഫുട്ബാളിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ. ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തതായി സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ‘വളരുന്നു, ഞങ്ങള്‍ ഒരുമിച്ച്’ എന്ന ശീര്‍ഷകത്തോട് കൂടിയതാണ് ലോഗോ. saudi2034bid.com എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ നടത്തിയത്. 

തുടര്‍ന്ന് ഔദ്യോഗിക നാമനിര്‍ദേശ കത്ത് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ സമര്‍പ്പിച്ചു. ഫുട്ബാള്‍ ലോകത്തെ ഏറ്റവും ത്വരിത ഗതിയിലുള്ള വളര്‍ച്ചയും സൗദി അറേബ്യ സാധ്യമാക്കിയ വലിയ പരിവര്‍ത്തനവും ധ്വനിപ്പിക്കുന്നതാണ് ലോഗോ എന്ന് സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു. ‘ഒരുമിച്ച് മനുഷ്യരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍’, ‘ഒരുമിച്ച് ഫുട്ബാള്‍ വികസിപ്പിക്കാന്‍’, ‘ഒരുമിച്ച് ആശയവിനിമയത്തിന്റെ പാലങ്ങള്‍ വികസിപ്പിക്കാന്‍’ എന്നീ മൂന്ന് പ്രധാന സ്ലോഗനുകള്‍ ഉള്‍പ്പെടുന്നതാണ് സൗദി നാമനിര്‍ദേശ ഫയല്‍. 

ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സൗദിയേയും അതിലെ ജനങ്ങളെയും അന്താരാഷ്ട്ര ഫുട്ബാള്‍ സമൂഹവുമായി അസാധാരണമായ ഒരു യാത്രയിലേക്ക് കൊണ്ടുവരുന്ന ബന്ധങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് ‘ഒരുമിച്ച്, ഞങ്ങള്‍ വളരുന്നു’ എന്ന മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. ലോഗോയുടെ രൂപകല്‍പ്പന രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും യുവജനങ്ങളും ഊര്‍ജസ്വലവുമായ സമൂഹത്തിന്റെയും സത്തയെ പ്രതിഫലിപ്പിക്കുന്നതാണ്.

ലോകകപ്പ് ആതിഥേതത്വത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം വന്നത്. സൗദി മാത്രമാണ് ഓദ്യോഗിക അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നത്. ഏഷ്യ -ഓഷ്യനിയ രാജ്യങ്ങള്‍ക്കാണ് ഫിഫ വേദി അനുവദിച്ചിരുന്നത്. ലോകകപ്പിന് പകരം 2029ലെ ക്ലബ് ലോകകപ്പ് വേദിക്കായി ഓസ്ട്രേലിയ ശ്രമിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments