Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅനുഗ്രഹം തേടി ഹൈബിയെത്തി; നർമം കൈവിടാതെ ധ്യാനിനെ ട്രോളി ശ്രീനിവാസൻ

അനുഗ്രഹം തേടി ഹൈബിയെത്തി; നർമം കൈവിടാതെ ധ്യാനിനെ ട്രോളി ശ്രീനിവാസൻ

കൊച്ചി: എറണാകുളം മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ എം പി നടൻ ശ്രീനിവാസനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി. ശ്രീനിവാസൻ്റെ കണ്ടനാടുള്ള വസതിയിലെത്തിയാണ് അനുഗ്രഹം തേടിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ ശ്രീനിവാസൻ പക്ഷേ നർമം കൈവിടാൻ തയാറായില്ല. ശ്രീനിവാസന്റെ ആരോഗ്യ സ്‌ഥിതി ചോദിച്ചറിഞ്ഞ ഹൈബി ഈഡൻ വീണ്ടും മത്സരിക്കുകയാണെന്നും അനുഗ്രഹം ഉണ്ടാകണമെന്നും അഭ്യർഥിച്ചു. നിറഞ്ഞ ചിരിയോടെ ഹൈബിയുടെ ശിരസിൽ കൈ വച്ച് അനുഗ്രഹിച്ചാണ് ശ്രീനിവാസൻ യാത്രയാക്കിയത്.

വിനീതിനെയും ധ്യാനിനെയും കുറിച്ചുള്ള വിശേഷങ്ങളും ഇരുവരും പങ്ക് വച്ചു. ധ്യാൻ ശ്രീനിവാസനെ വടകരയിൽ കണ്ട വിവരവും ഷാഫി പറമ്പിലുമായുള്ള ബന്ധവും ഷാഫിക്ക് വേണ്ടി ധ്യാൻ പ്രസംഗിച്ചതുമൊക്കെ ഹൈബി ചൂണ്ടിക്കാട്ടിയപ്പോൾ അവനു അത്രയ്‌ക്കൊക്കെ ബോധമുണ്ടോയെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള ശ്രീനിവാസന്റെ മറുചോദ്യം. നന്നായി സംസാരിക്കുമെന്നും വിക്ടോറിയ കോളേജിലെ പ്രസംഗം വൈറലായെന്നുമൊക്കെ ഹൈബി പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയായിരുന്നു ശ്രീനിയുടെ മറുപടി. ഹൈബി ഈഡൻ എം.പി ആധാർ കാർഡ് ഡ്രൈവ് നടത്തിയപ്പോൾ അതിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത കാര്യവും ഇരുവരും അനുസ്മരിച്ചു.

രാവിലെ തൃപ്പൂണിത്തുറയിൽ നിന്നാണ് ഹൈബി ഈഡൻ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. വീടുകളിലും കവലകളിലും സ്‌ഥാപനങ്ങളിലുമെത്തി ഹൈബി പിന്തുണ തേടി. വൈകിട്ട് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലും ഹൈബി പങ്കെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments