Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ എന്ന് റിപ്പോർട്ട്

നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ എന്ന് റിപ്പോർട്ട്

ബലാത്സംഗക്കേസിലെ കുറ്റാാരോപിതൻ നിത്യാനന്ദ സ്ഥാപിച്ച സാങ്കല്പിക രാജ്യം കൈലാസയുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ. സാംസ്കാരിക കരാറാണ് ഈ നഗരങ്ങളുമായി കൈലാസ ഉണ്ടാക്കിയിരിക്കുന്നത്. കൈലാസയുമായി ഉണ്ടാക്കിയിരുന്ന ‘സഹോദര നഗരം’ കരാർ കഴിഞ്ഞ ദിവസം നെവാർക്ക് നഗരം പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തു.

ഈ വർഷം ജനുവരി 12നാണ് നെവാർക്കും കൈലാസയുമായി സഹോദര നഗരം കരാറുണ്ടാക്കിയത്. നെവാർക്കിലെ സിറ്റി ഹാളിൽ വച്ചായിരുന്നു ഒപ്പിടൽ ചടങ്ങ്. കൈലാസയുടെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ റിച്ച്മണ്ട്. വിർജിനിയ, ഫ്ലോറിഡ, ഒഹായോ തുടങ്ങിയ നഗരങ്ങളുമായി കൈലാസയ്ക്ക് സാംസ്കാരിക സഹകരണമുണ്ട്. ഈ നഗരങ്ങളുമായുള്ള കരാർ ഉടമ്പടികളുടെ പകർപ്പ് സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൈലാസയുടെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ റിച്ച്മണ്ട്. വിർജിനിയ, ഫ്ലോറിഡ, ഒഹായോ തുടങ്ങിയ നഗരങ്ങളുമായി കൈലാസയ്ക്ക് സാംസ്കാരിക സഹകരണമുണ്ട്. ഈ നഗരങ്ങളുമായുള്ള കരാർ ഉടമ്പടികളുടെ പകർപ്പ് സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇത് കരാർ ഒപ്പിടലായിരുന്നില്ലെന്ന് വിവിധ നഗരങ്ങളിലെ മേയർമാർ പ്രതികരിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൈലാസയിൽ നിന്ന് ലഭിച്ച അപേക്ഷയ്ക്ക് മറുപടി നൽകുകയായിരുന്നു. രാജ്യത്തെപ്പറ്റി കൂടുതൽ അന്വേഷിച്ചില്ലെന്ന് ഇവരിൽ ചിലർ പറഞ്ഞു എന്നും ഫോക്സ് ന്യൂസ് പറയുന്നുകൈലാസ പ്രതിനിധി വിജയപ്രദ കഴിഞ്ഞ മാസം നടന്ന യുഎൻ മീറ്റിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. നിത്യാനന്ദ പീഡിപ്പിക്കപ്പെടുകയാണെന്ന് യുനൈറ്റഡ് നേഷൻസ് മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് പ്രതിനിധി വിജയപ്രദ പറഞ്ഞു. സ്വയം പ്രഖ്യാപിത ആൾദൈവവും പീഡനക്കേസ് പ്രതിയുമായ നിത്യാനന്ദയാണ് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’യുടെ സ്ഥാപകനും പരമാധികാരിയും.

ഫെബ്രുവരി 22ന് നടന്ന യുഎൻ കമ്മിറ്റി ഓൺ എക്കോണമിക് സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്‌സ് മീറ്റിംഗിലാണ് മാ വിജയപ്രദ നിത്യാനന്ത ‘യുനൈറ്റഡ് നേഷൻസ് ഓഫ് കൈലാസം’ എന്ന സാങ്കൽപിക രാജ്യത്തെ പ്രിതിനിധീകരിച്ച് എത്തിയത്. നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഗുജറാത്തിൽ നിന്ന് നിത്യാനന്ദ കടന്നുകളയുന്നത്. പിന്നീട് പുറത്ത് വരുന്ന വിവരം ആർക്കുമറിയാത്ത ഒരു സ്ഥലത്ത് നിത്യാനന്ദ ‘കൈലസ’ എന്ന രാജ്യമുണ്ടാക്കിയെന്നാണ്. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള നിത്യാനന്ദയ്‌ക്കെതിരെ കർണാടക കോടതി 2010 ൽ ജാമ്യരഹിത വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദയുടെ ഡ്രൈവർ ലെനിന്റെ പരാതിപ്രകാരം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ 2020 ൽ നിത്യാനന്ദ രാജ്യം വിട്ടുവെന്ന് ലെനിൻ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് നിത്യാനന്ദയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments