Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാൻ പദ്ധതികളുമായി നോര്‍ക്ക

ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാൻ പദ്ധതികളുമായി നോര്‍ക്ക

തിരുവനന്തപുരം: ഉയർന്ന ടിക്കറ്റ് നിരക്ക് കുറക്കാൻ പ്രവാസികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നോർക്ക തുടങ്ങി. പ്രമുഖ എയർലൈൻ കമ്പനികളുമായി നോർക്ക പ്രാംരംഭ ചർച്ച നടത്തി. കൊച്ചി വിമാനത്താവളത്തെ പ്രധാന ഫെസിലിറ്റേഷൻ സെന്‍ററാക്കാനും ധാരണയായി.

കേരളത്തിലേയും ഗൾഫ് രാജ്യങ്ങളിലേയും അവധിക്കാലവും വിഷു, ചെറിയ പെരുന്നാൾ ആഘോഷങ്ങളും ഒരുമിച്ചെത്തിയതോടെ വിമാനടിക്കറ്റ് കുത്തനെ ഉയർന്നു. എല്ലാ വർഷവും അവധി സമയത്ത് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നുമുണ്ട്. ഈ പശ്ചാതലത്തിലാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി , പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ചാർട്ടേർഡ് വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകണമെന്നും നിലവിലെ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്തി ടിക്കറ്റ് നിരക്ക് കുറക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. നോർക്ക മുൻകയ്യെടുത്ത് ചാർട്ടേർഡ് വിമാനസർവീസുകൾ നടത്തനാണ് പദ്ധതി. ഇതിനായി കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തെ പ്രധാന ഫെസിലിറ്റേഷൻ സെന്ററാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ എയർലൈൻ കമ്പനികളുമായി നോർക്ക പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. എയർലൈൻ കമ്പനികൾക്ക് പുറമെ, പ്രവാസി സംഘടനകൾക്കും വിമാനം ചാർട്ട് ചെയ്യാം.

ഇവരുമായും നോർക്ക ചർച്ച നടത്തുന്നുണ്ട്. വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസും എയർപോർട്ടിലെ മറ്റുചെലവുകളും കുറച്ചാൽ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ടിക്കറ്റ് നിരക്ക് വീണ്ടും കുറക്കാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments