Saturday, July 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇസ്രായേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടർന്ന് ഒമാൻ

ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടർന്ന് ഒമാൻ

മസ്‌കത്ത്: ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടർന്ന് ഒമാൻ. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി സഹോദര സൗഹൃദ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച തുടരുകയാണ്. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും പ്രാദേശിക സ്ഥിരത സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ സംഭാഷണത്തിലേക്ക് മടങ്ങണമെന്നും ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

ഇറാനെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണവും തെഹ്റാനിൽ നിന്നുള്ള പ്രതികരണവും ആശങ്കകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഒമാന്റെ നയതന്ത്ര നീക്കം. തുടർച്ചയായ കൂടിയാലോചനകളിൽ, ദാരുണമായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത സയ്യിദ് ബദർ ഊന്നിപ്പറഞ്ഞു. വർധിച്ചുവരുന്ന സംഘർഷം മുഴുവൻ മേഖലയുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാത പുനഃസ്ഥാപിക്കാനും കൂടുതൽ തകർച്ച തടയാനും നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com