Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എ.ഇയിൽ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു : പെട്രോളിന് നിരക്ക് കൂടും

യു.എ.ഇയിൽ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു : പെട്രോളിന് നിരക്ക് കൂടും

ദുബൈ: യു.എ.ഇയിൽ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന്​ നിരക്ക്​ കൂടും. എന്നാൽ ഡീസലിന്​ നിരക്കിൽ കുറവാണ്​​ രേഖപ്പെടുത്തിയിരിക്കുന്നത്​.

യു.എ.ഇ, ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ രണ്ടാം മാസമാണ്​ പെട്രോളിന്​ നേരിയ വർധന​ രേഖപ്പെടുത്തുന്നത്​. പെട്രോളിന് 12 ഫിൽസ്​ വരെയാണ്​ ഇത്തവണ കൂടിയിട്ടുള്ളത്​. ഡീസലിന്​ 7 ഫിൽസാണ്​ കുറഞ്ഞത്​​.

സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.03 ദിർഹമായിരുന്നത്​ ഇതോടെ 3.15ഫിൽസായി. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.03ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.96 ദിർഹമായാണ് വർധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.85 ദിർഹമായിരുന്നു നിരക്ക്​.

ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരുന്നത്​ 3.09 ദിർഹമായി കുറഞ്ഞിരിക്കുകയാണ്​. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments