Thursday, October 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്; നഗരത്തിൽ കനത്ത സുരക്ഷ

മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്; നഗരത്തിൽ കനത്ത സുരക്ഷ

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലത്ത്. സംസ്ഥാന റവന്യു ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ പരിപാടി നടക്കുന്ന കൊല്ലം നഗരം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി പരമാവധി ഉദ്യോഗസ്ഥരെ എത്തിക്കാനാണു തീരുമാനം. ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.

സംസ്ഥാന റവന്യൂദിനാഘോഷവും അവാര്‍ഡ് വിതരണവും വൈകിട്ട് നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.

മന്ത്രിമാരായ കെ.രാജൻ, കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. 5ന് ക്യുഎസി ഗ്രൗണ്ടിൽ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments