Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകർദിനാൾ പദവിയിലേക്കുള്ള പുരോഹിതന്മാരുടെ പേരുകൾ പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

കർദിനാൾ പദവിയിലേക്കുള്ള പുരോഹിതന്മാരുടെ പേരുകൾ പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

കർദിനാൾ പദവിയിലേക്കുള്ള പുരോഹിതന്മാരുടെ പേരുകൾ പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. 21 പുരോഹിതന്മാരെ കർദിനാൾ പദവിയിലേക്ക് ഉയർത്തുമെന്നാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഉച്ചപ്രാർത്ഥന സമയത്തായിരുന്നു പ്രഖ്യാപനം. പദവിയിലേക്ക് അവരോധിക്കുന്ന ചടങ്ങ് (കോൺസ്റ്ററി) സെപ്റ്റംബർ 30 നാണ് നടക്കുക.

അമേരിക്ക, ഇറ്റലി, അർജന്റീന, ദക്ഷിണാഫ്രിക്ക, സ്പെയിൻ, കൊളംബിയ, സൗത്ത് സുഡാൻ, ഹോങ്കോങ്, പോളണ്ട്, മലേഷ്യ, ടാൻസാനിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയ കർദിനാൾമാർ. ഇവരിൽ 18 പേർ 80 വയസ്സിന് താഴെയുള്ളവരാണ്. അവർക്ക് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദ്ദിനാൾമാരുടെ യോഗത്തിൽ ഭാ​ഗമാകാം. പ്രായഭേദമന്യേ എല്ലാ കർദിനാൾമാർക്കും പ്രീ-കോൺക്ലേവ് മീറ്റിങ്ങുകളിൽ പങ്കെടുക്കാനും അനുവാദമുണ്ട്.

അർജന്റീനിയൻ ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ്, വത്തിക്കാനിലെ ഡോക്ട്രിനൽ വിഭാഗം തലവൻ ഉൾപ്പടെ പുതിയ കർദിനാൾമാരിൽ മൂന്ന് പേർ അടുത്തിടെ വത്തിക്കാനിലെ പ്രധാന വകുപ്പുകളുടെ തലവന്മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹോങ്കോങ്ങിലെ ബിഷപ്പ് സ്റ്റീഫൻ ചൗ സൗ-യാൻ ആയിരുന്നു മറ്റൊരു പ്രധാന നിയമനം. വത്തിക്കാൻ കത്തോലിക്കരുടെ അവസ്ഥ മെച്ചപ്പെടുത്താൻ ചൈനയിലെ കത്തോലിക്കാ സഭയിലേക്കുള്ള പ്രധാന കണ്ണികളിലൊന്നാണ് ചൗ സൗ-യാൻ.കേരളത്തിൽ വേരുകളുള്ള, പെനാങ്ങിലെ ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസും കർദിനാൾ പദവിയിലേക്കുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 1951ൽ അന്നത്തെ മലയയുടെ ഭാഗമായിരുന്ന ജുഹോ ബാറുവിലാണ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പൂർവികർ 1890കളിൽ തൃശൂർ ജില്ലയിലെ ഒല്ലൂരിൽ നിന്ന് മലയയിലേക്ക് കുടിയേറിയവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments