Saturday, October 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറില്‍ ഇനി വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം അളക്കാൻ സ്മാര്‍ട്ട് മീറ്ററുകള്‍

ഖത്തറില്‍ ഇനി വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം അളക്കാൻ സ്മാര്‍ട്ട് മീറ്ററുകള്‍

ദോഹ: ഖത്തറില്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം അളക്കാനുള്ള സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച് 
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ). ഇതുവരെ സ്ഥാപിച്ചത് 2,80,000 മീറ്ററുകളാണ് സ്ഥാപിച്ചത്. മീറ്ററുകള്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിതമാണ്.

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള കഹ്റാമയുടെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാര്‍ട്ട് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി. ഇതുവഴി ഊര്‍ജ്ജ ഉപഭോഗം കൂടുതല്‍ കൃത്യമായും ഫലപ്രദമായും റെക്കോര്‍ഡ് ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങള്‍ സുരക്ഷിതമായും വേഗത്തിലും കൈമാറും സാധിക്കും. 2023 അവസാനത്തോടെ 6 ലക്ഷം നൂതന ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്.

2022 നവംബര്‍ അവസാനം വരെ ഏകദേശം 41,000 സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകളും 21,000 സ്മാര്‍ട്ട് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. 

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ കൃത്യമായി ഉപഭോഗ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഗാര്‍ഹിക, വ്യവസായ ഉപഭോക്താക്കള്‍ക്ക് കഴിയും. മാത്രമല്ല, സ്മാര്‍ട് മീറ്ററുകളുടെ വരവോടെ കഹ്‌റാമയുടെ പ്രവര്‍ത്തന ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുകയും പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകും. കഹ്‌റാമയുടെ സാങ്കേതിക ജീവനക്കാര്‍ക്ക് വീടുകളിലും കമ്പനികളിലും നേരിട്ടെത്തിയുള്ള റീഡിങ്ങും ഒഴിവാക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments