സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തുള്ളവരും ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്
മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല ദുരിതത്തിൽ. കണ്ണമാലി, ചെറായി, നായരമ്പലം വൈപ്പിൻ കടലോര മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കടലാക്രമണത്തിൽ വീടുകൾ തകർന്നു. നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി ചെളി നിറഞ്ഞ നിലയിലാണ്.