Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

പത്തനംതിട്ട: കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിക്കുന്നത്.

ക്ഷേത്രനട തുറക്കുന്ന ഈ മാസം 12 ന് പൂജകള്‍ ഉണ്ടാവില്ല. അന്ന് രാത്രി 10 മണിയോടെ തിരുനട അടയ്ക്കുകയും ചെയും. തുടർന്ന് കുഭം ഒന്നിന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനടതുറക്കും. ആ ദിവസം നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാവും.

മഹാഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ എന്നിവ നടക്കും. പുഷ്പാഭിഷേകം, കലശാഭിഷേകം, പടിപൂജ, കളഭാഭിഷേകം, ഉദയാസ്തമയപൂജ എന്നിവയും ഉണ്ടാവും. വെര്‍ച്വല്‍ ക്യൂവിലൂടെ ദർശനത്തിനായി ബുക്ക് ചെയ്ത ഭക്തര്‍ക്ക് എത്തിച്ചേരാം. സ്പോട്ട് ബുക്കിംഗ് സംവിധാനം നിലയ്ക്കലില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 14 ന് വൈകുന്നേരം .മീനമാസപൂജകള്‍ക്കായി ക്ഷേത്രനട തുറക്കും. തിരുനട മാര്‍ച്ച് 19 ന് രാത്രി അടയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments