Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപ

മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപ

ശബരിമല : നാണയങ്ങൾ എണ്ണിത്തീർന്നതോടെ മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപയായി ഉയർന്നു. നാണയങ്ങൾ രണ്ടു ഘട്ടമായി എണ്ണിത്തീർത്തപ്പോൾ 10 കോടി രൂപയാണ് കിട്ടിയത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങൾ എണ്ണിയപ്പോൾ 5.71 കോടി രൂപയും ഈ മാസം 5 മുതൽ വെള്ളിയാഴ്ച വരെ എണ്ണിയപ്പോൾ 4.29 കോടി രൂപയും ലഭിച്ചു.

അതേസമയം, വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തിൽ കൊടുത്തു തീർക്കേണ്ടി വരുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ഇപ്പോൾ തന്നെ ജല അതോറിറ്റിക്കു കുടിശിക ഇനത്തിൽ 5 കോടിയും വൈദ്യുതി ചാർജായി കെഎസ്ഇബിക്ക് 5 കോടിയും നൽകി. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ പരിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments