Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

കോയമ്പത്തൂർ: ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയാചാര്യനും സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഈ മാസം 17ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. വെന്റിലേറ്ററിലേക്കു മാറ്റിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

മാർച്ച് 15ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തസ്രാവമുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ നാലാഴ്ചയോളമായി കനത്ത തലവേദനയുണ്ടായിട്ടും അദ്ദേഹം ചികിത്സ തേടിയിരുന്നില്ല. മാർച്ച് എട്ടിനു മഹാശിവരാത്രി ആഘോഷങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments