Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി പൗരത്വ നിയമത്തിൽ ഭേദഗതി :കൂടുതൽ വിദേശികൾക്ക് പൗരത്വം നേടാനാകും

സൗദി പൗരത്വ നിയമത്തിൽ ഭേദഗതി :കൂടുതൽ വിദേശികൾക്ക് പൗരത്വം നേടാനാകും

സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്. കൂടുതൽ വിദേശികൾക്ക് പൗരത്വം നേടാനാകും വിധമാണ് പുതിയ മാറ്റം. നിലവിലെ ആർട്ടിക്കിൾ 8 ,9 പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടാണ് കാതലായ മാറ്റം വരുത്തിയത്. പുതിയ ഭേദഗതി അനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും രാജ്യത്തിനുള്ളിൽ ജനിച്ച കുട്ടിക്ക് സൗദി പൗരത്വം നൽകും. ആർട്ടിക്കിൾ നമ്പർ 9 ലെ ഭേദഗതി പ്രകാരം പ്രത്യേക നിബന്ധനകൾ പാലിക്കുന്ന വിദേശിക്കും സൗദി അറേബ്യൻ പൗരത്വം നൽകാം.

അപേക്ഷകൻ സൗദിയിൽ ഇഖാമ ഉള്ളവനായിരിക്കണമെന്നും അപേക്ഷകൻ തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സൗദിയിലുള്ള ആളായിരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിൽ പെട്ട് ആറുമാസത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചവർക്കും പെരുമാറ്റ ദൂഷ്യമുള്ളവർക്കും പൗരത്വം ലഭിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments