THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോവിഡ് പ്രതിരോധത്തിലെ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചകള്‍ ജെയിംസ് കൂടല്‍ എഴുതുന്നു... വീഡിയോ...

കോവിഡ് പ്രതിരോധത്തിലെ കേന്ദ്ര സര്‍ക്കാര്‍ വീഴ്ചകള്‍ ജെയിംസ് കൂടല്‍ എഴുതുന്നു… വീഡിയോ കാണാം

കോവിഡ് അതിജീവനത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നിശ്ചമായ അവസ്ഥയില്‍ നിന്നും പതിയെ നാം ചലിച്ചു തുടങ്ങിയിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ പലയിടത്തും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി തുടങ്ങി. അപ്പോഴും കൊവിഡിനു മുന്നില്‍ നിന്നുള്ള രക്ഷ അനിശ്ചിതമായി തുടരുകയാണ് ഇന്ത്യയില്‍. ഇന്ത്യയില്‍ എന്തുകൊണ്ടാണ് പ്രതിരോധത്തില്‍ പാളിച്ച സംഭവിച്ചത്? ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ ദയനീയ അവസ്ഥയെ ചര്‍ച്ച ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ആരാണ്?

ഇന്നോളം കണ്ടിട്ടില്ലാത്ത മഹാമാരിക്കു മുന്നില്‍ ലോകം നിശ്ചലമായപ്പോള്‍ നിശ്ചലമായ ഭരണകൂടം, കോവിഡ് മഹാമാരി ഇന്ത്യയെ കാര്‍ന്നു തിന്നുമ്പോള്‍ പകച്ചുപോയ കേന്ദ്ര ഭരണകൂടാതെ വിമര്‍ശിക്കാതെ വയ്യ. നിങ്ങള്‍ ചെയ്തതൊക്കെ എത്രത്തോളം അര്‍ത്ഥശൂന്യമായിരുന്നുവെന്ന് തെളിയിക്കുകയാണ് ദിനംപ്രതി ഉയരുന്ന കോവിഡ്കണക്കുകള്‍. ആര്‍ജവത്തോടെ ആസൂത്രണത്തോടെ നീങ്ങേണ്ട കാലം ഒളിച്ചിരുന്ന പ്രധാനമന്ത്രിക്കുള്ള മറുപടി കൂടിയായിരുന്നു കേരള ജനത സമ്മാനിച്ച വട്ടപൂജ്യം. പ്രതിരോധത്തില്‍ ആദ്യം മുതല്‍ കാണിച്ച വീഴ്ചകളും ഗൗരവമില്ലായ്മയും, ഓക്‌സിജന്‍ ക്ഷാമം, വാക്‌സിന്‍ വിതരണത്തില്‍ സംഭവിച്ച പിഴവുകള്‍… ഏതൊരു സാധാരണ ഇന്ത്യക്കാരനും വിമര്‍ശിക്കാതെ വയ്യ.

രോഗവ്യാപനത്തിന്റെ ആദ്യനാളുകളില്‍ ജനതയെ രോഗഗൗരവം ബോധ്യപ്പെടുത്താതെ പാത്രം കൊട്ടാനും തിരി തെളിയ്ക്കാനും ആഹ്വാനം ചെയ്തത് പ്രധാനമന്ത്രി. ഒടുവില്‍ അപ്രതീക്ഷിതമായ നീക്കത്തോടെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപനം. നോട്ട്നിരോധനത്തില്‍ കാട്ടിയ അതേ ആസൂത്രണപിഴവ് മോദി ഇവിടെയും പിന്തുടര്‍ന്നു. സ്വന്തം നാടുകളിലേക്ക് എത്താനുള്ള ജനതയുടെ പാലായനത്തിലടക്കം മരിച്ചുവീണത് എത്രയോപേര്‍… വിദേശിയരടക്കം ഇന്ത്യയില്‍ കുടുങ്ങി.

വിമര്‍ശനങ്ങള്‍ക്കിടയിലും രോഗവ്യാപനത്തിന്റെ തീവ്രകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച നിലവാരം കുറഞ്ഞ വെന്റിലേറ്ററുകള്‍ പലയിടത്തും ശ്വാസംമുട്ടി. അപ്പോഴും ഒന്നും സംഭവിക്കാത്തപോലെ മോദി ഉദ്യാനത്തില്‍ ഉലാത്തുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇന്ത്യന്‍ ജനതയെ ഇത് കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തിയത്.

ഇന്ത്യയില്‍ കോവിഡ് മരണം നാല്‍പതിനായിരം കടന്ന ദിവസം, ആശങ്കയുടെ ആ ദിനം മോദി ചെലവഴിച്ചത് അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്നതിനായിരുന്നു. ഇതേ സമയം ഡല്‍ഹിയിലടക്കം തെരുവില്‍ അന്തിയുറങ്ങിയ കര്‍ഷക സമരങ്ങളേയും കാണുവാന്‍ മോദിക്കപ്പോള്‍ കഴിയാതെ പോയി. വിദേശമാധ്യമങ്ങള്‍പോലും ഈ വാര്‍ത്ത ചര്‍ച്ച ചെയ്തു.

വാക്സിന്‍ വരുന്നതോടെ എല്ലാം ശരിയാകുമെന്ന് സ്വപ്നം കണ്ട ഇന്ത്യന്‍ ജനത അവിടെയും നിരാശരായി. വാക്സിന്‍ കയറ്റുമതിയും വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും ജനതയെ വീര്‍പ്പുമുട്ടിച്ചു. ഇന്ത്യന്‍ ജനതയ്ക്ക് കിട്ടിയതിനേക്കാള്‍ എത്രയോ മടങ്ങ് വിദേശത്തേക്ക് കയറ്റി അയച്ചു. ആസൂത്രണത്തിലെ പിഴവ് ആരുടെ ഭാഗത്തായിരുന്നു സംഭവിച്ചത്?

ഇന്ത്യയില്‍ കോവിഡ് മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്ന ദിവസം, മോദി ഇതേ സമയം ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വാക്സിന്‍ അവിടെ പ്രധാന രാഷ്ട്രീയ തന്ത്രമായി ഉയര്‍ത്തി കാട്ടി. സമൂഹിക അകലം മറന്ന് റാലികളില്‍ അണി നിരന്നു.

രാജ്യം ജീവശ്വാസത്തിനുവേണ്ടി വീര്‍പ്പുമുട്ടിയപ്പോള്‍ മോദി ചിന്തിച്ചത്് രാമക്ഷേത്രവും തിരഞ്ഞെടുപ്പ് വിജയവുമായിരുന്നു. പ്രതിഷേധനങ്ങളെ വകവയ്ക്കാതെ കുഭമേളയ്ക്കും അനുമതി നല്‍കിയതോടെ രാജ്യം ആ ഭരണാധികാരിയെ നിശിതമായി വിമര്‍ശിച്ചു. കേരളത്തില്‍ ശരണം വിളിക്കാന്‍ കാട്ടിയ ആര്‍ജവവും വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ കാട്ടിയ ഉത്തരവാദിത്വവും വാക്‌സിനില്‍ കാട്ടിയില്ല.

പ്രാണവായുവിനായി രാജ്യം നിലവിളികൂട്ടിയതോടെ സഹായവുമായി എത്തിയ സഹോദര രാജ്യങ്ങള്‍. ഇന്ത്യയുടെ ദയനീയ അവസ്ഥയില്‍ തലകുനിക്കപ്പെട്ടത് നമ്മളോരോരുത്തരുമായിരുന്നു. ഉറപ്പില്ലാത്ത ഭരണകൂടത്തില്‍ കീഴിലെ നിസഹായരായ ഇന്ത്യന്‍ ജനത. അതിവേഗത്തില്‍ കടന്നു പോകട്ടെ ഈ കാലവും. കൊവിഡ്മുക്ത ഭാരതത്തിനായി അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ…

തയാറാക്കിയത് : ജെയിംസ് കൂടല്‍
(പ്രസിഡന്റ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ്, യു.എസ്.എ)

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments