തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി എംപി. നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രമാണ് സാധ്യതകളുള്ളത്. ബിജെപിക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി എംപി

എല്ലാവരും വോട്ട് ചെയ്യണം. ഉച്ചയ്ക്ക് മുന്‍പ് തന്നെ എത്തി എല്ലാവരും വോട്ട് ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക്‌ശേഷം കിംവദന്തികള്‍ പരത്താന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലവിലില്ല. കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വിദഗ്ധര്‍ നല്‍കിയ നിര്‍ദേശങ്ങളാണതെന്നും സുരേഷ് ഗോപി പറഞ്ഞു.
