Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോ.വന്ദനയുടെ കൊലപാതകം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

ഡോ.വന്ദനയുടെ കൊലപാതകം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഡോ.വന്ദനയുടെ കൊലപാതകം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.

‘കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമം ഉണ്ടായപ്പോൾ പൊലീസ് പുറത്തേക്കോടി. വാതിൽ പുറത്തുനിന്ന് അടച്ചതിനാലാണ് സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളിൽ അക്രമം തുടർന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടവിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ ഓഫീസറെ ഡോ.വന്ദന കാര്യങ്ങൾ ധരിപ്പിക്കാൻ പോയ സമയത്താണ് അക്രമം നടന്നതെന്നും റിപ്പോർട്ട്.

അതേസമയം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കിയുള്ള ഓര്‍ഡിനന്‍സിന് നിയവകുപ്പിന്റെ അംഗീകാരം.മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം ഓര്‍ഡിനന്‍സ് നാളെ മന്ത്രിസഭ പരിഗണിക്കും.ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചര്‍ച്ച ചെയ്ത ശേഷം ഓ‍ര്‍ഡിനന്‍സ് വ്യവസ്ഥകളുടെ നിയമപരിശോധനയാണ് നിയമസെക്രട്ടറി നടത്തിയത്. ഡോക്ടര്‍മാരെ ആക്രമിക്കുന്നത് ജാമ്യമില്ലാകുറ്റമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments