Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട: ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയക്കാം

ക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട: ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയക്കാം

വാട്ട്സ്ആപ്പിലെ ചിത്രങ്ങൾക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട. നിലവിൽ ഫോട്ടോ ഷെയറിങ് സംവിധാനം അപ്ഡേറ്റ് ചെയ്തെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവൻ മാർക്ക് സക്കർബർഗ്. ഇതോടെ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയക്കാനാകുമെന്നതാണ്  മെച്ചം. രാജ്യാന്തര തലത്തിൽ ഉടനെ ഈ സേവനം ലഭ്യമായി തുടങ്ങും. ചിത്രങ്ങൾ  മാത്രമല്ല വീഡിയോകളും ഇത്തരത്തിൽ കൈമാറാനാകും.

എച്ച്.ഡി (2000×3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365×2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി വാട്സ്ആപ്പില്‍ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നത് ഓരോ ഫോട്ടോയും അനുസരിച്ച് തീരുമാനിക്കാം. 

കൂടാതെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ഫോട്ടോ അയ്ക്കും പോലെ തന്നെ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി” (1365 x 2048 പിക്സലുകൾ) അല്ലെങ്കിൽ “എച്ച്ഡി ക്വാളിറ്റി” (2000×3000 പിക്സൽ) എന്നിവയിൽ ഫോട്ടോ അയക്കണോ എന്ന്  ഒരു പോപ്പ്-അപ്പ് ചോദിക്കും. അതിൽ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്താൽ ക്വാളിറ്റിയുള്ള ഫോട്ടോ അയക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments