Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസമാധാനത്തിന്റെ സന്ദേശവുമായി ഇന്ന് ക്രിസ്തുമസ്

സമാധാനത്തിന്റെ സന്ദേശവുമായി ഇന്ന് ക്രിസ്തുമസ്

ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും.

പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ കൈമാറിയും നന്മകൾ കൈമാറുകയാണ് ജനങ്ങൾ. ക്രിസ്തുമസ് അനുബന്ധിച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകൾ നടന്നു.

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസ്സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്. ലോകത്തിലുള്ള ഏവരുടെയും മനസിൽ സമാധാനത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നത്.

എല്ലാ വായനക്കാർക്കും ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments